Saturday, 22 September 2012

തഴവ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ്‌ ഉപതിരഞ്ഞെടുപ്പ് യു .ഡി എഫ് സ്ഥാനാര്‍ഥി ഖലീല്‍ പുഉയപള്ളി പൊതു പ്രവര്‍ത്തനം ഒന്ന് വിശകലനം ചെയ്യാം .



യു .ഡി .എഫ് സ്ഥാനാര്‍ഥി 
_______________________
പേര് : ഖലീലുദീന്‍ പുയപ്പള്ളില്‍ 
തൊഴില്‍  : പുര്‍ണ്ണ സമയ വസ്തു കച്ചവടം ( സ്ഥലത്തെ പ്രധാന ഭൂ - മാഫിയ നേതാവ് ) 
പതിനാലാം വാര്‍ഡില്‍   ചെയ്ത പൊതു പ്രവര്‍ത്തനം : എന്റെ അറിവില്‍ അങ്ങനെ ഒന്നും ചെയ്തതായി അറിയില്ല .                                                                                                                                      
                  പാരമ്പര്യ ആയുര്‍വ്വേദ ചികിത്സകള്‍ ചെയ്യുന്ന തഴവയിലെ പഴയ കാല ഇസ്ലാമിക കുടുംബത്തില്‍ ജനിച്ചു ,  കുറേകാലം D.Y.F. I പ്രവര്‍ത്തിച്ചു അവിടുന്ന് വേലിചാടി കൊണ്ഗ്രസ്സില്‍ എത്തി തഴവ മുസ്ലിം -ജമ - അത് കമ്മിറ്റിയിലെ അംഗം .സുന്നി യുവജന നേതാവ് .പഴയ  അനുഗ്രഹ -കല - സാംസ്കാരിക സംഘടനയിലെ അംഗം ( ആ സംഘടന പോളിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു!* ) .രാജ്യ ദ്രോഹ ശക്തികളുടെ കള്ള പണത്തിന്റെ ബലത്തില്‍ കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി ഉയര്‍ന്നു വന്നിട്ടുള്ള ഭൂമി വ്യാപാരത്തിന്റെ തഴവയിലെ പ്രധാനികളില്‍ ഒരാള്‍ !!**  .തഴവയിലെ ഭൂമി വില സാധാരണക്കാരന് അന്യം ആകുന്ന നിലയില്‍ കുതിച്ചുയരാന്‍ ഇദ്ദേഹം ഉള്‍പ്പെടെയുള്ള ഒരു സംഘം വളരെയേറെ സഹായിച്ചിട്ടുണ്ട് !!! ***. അധികാര ഉദ്യോഗസ്ഥ വര്‍ഗ്ഗത്തിന്റെ മുക്കിനു താഴെയുള്ള തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുന്‍വശത്തെ പ്രധാന പാടശേഖരം മണ്ണിട്ട്‌ നികത്തി ഇരട്ടി വിലക്ക് മറിച്ചു വില്‍ക്കാന്‍ ഇദ്ദേഹം അടങ്ങുന്ന ഭൂമാഫിയാ സംഘം വളരെയേറെ സഹായിച്ചിട്ടുണ്ട് !!!!****. ഇദ്ദേഹം വിജയിച്ചു വന്നാല്‍ ഒരുപക്ഷെ പതിനാലാം വാര്‍ഡില്‍ അവശേഷിക്കുന്ന പാടശേഖരങ്ങള്‍ കു‌ടി നികത്തി ഇരട്ടി വിലക്ക് വില്കാനുള്ള സാഹചര്യം സൃഷ്ട്ടിച്ചു തരും എന്ന് പ്രതീക്ഷിക്കാം !. പകല്‍ കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവും '' രാത്രിയില്‍ എന്‍ .ഡി .എഫ് '' പ്രവര്‍ത്തനവും എന്ന് ഇദ്ദേഹത്തിന്റെ ശത്രുക്കള്‍ പറയുന്നു ,യാഥാര്‍ത്ഥ്യം   എന്തെന്ന് അറിയില്ല .കാര്യങ്ങള്‍ എന്തൊക്കെ ആയാലും ഇദ്ദേഹം ജയിക്കേണ്ടത് കോണ്ഗ്രസ്സിന്റെ മാത്രം ആവശ്യം അല്ല എന്ന് സാരം .                                                                         
                  കേരളത്തില്‍  ഉയര്‍ന്നു വന്നിട്ടുള്ള വര്‍ഗ്ഗീയ ചേരിതിരുവുകള്‍ സൃഷ്ട്ടിക്കുന്ന പല സംഘടനകളുടെയും  സജീവം ആയ ഒരു കൂട്ടായ്മ്മ ഖലീലിന്റെ വിജയം ആഗ്രഹിക്കുന്നു .അതിനായി അവരുടെ പണിയാളുകള്‍ അരയും തലയും മുറുക്കി ഇറങ്ങിയിട്ടുണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കുക ഇത്തരം കള്ള നാണയങ്ങള്‍ക്ക് എതിരെ . കേന്ദ്രത്തില്‍ ഇന്ത്യക്കാരെ മുഴുവന്‍ കഴുതകള്‍ അക്കികൊണ്ട് മന്മോഹനും ,ഇറ്റലിക്കാരി മദാമ്മയും അടങ്ങുന്ന കൊള്ള സംഘം കട്ടുമുടിക്കുമ്പോള്‍ അണികള്‍ കേരളക്കരയില്‍ താഴെതട്ടുമുതല്‍ അതിനുള്ള കോപ്പ് കുഉട്ടുന്നു എന്നാ യാഥാര്‍ത്ഥ്യം പതിനാലാം വാര്‍ഡിലെ ഓരോ വോട്ടര്‍മാരും മനസിലാക്കി വോട്ടു ചെയ്യുക തന്നെ വേണം.കാരണം നമ്മുടെ തലമുറകള്‍ കാത്തു സുക്ഷിക്കുന്ന സാമുഹിക സാമുദായിക സൌഹൃതം തകര്‍ക്കാന്‍ കൊപ്പുകുട്ടുന്ന ,നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചു സ്വിസ്സ് ബാങ്ക് നിക്ഷേപങ്ങള്‍ ഇരട്ടിപ്പിക്കുന്ന ,ദിനവും വിലക്കയറ്റം സൃഷ്ട്ടിച്ചു സാധാരണക്കാരനെ ആത്മഹത്യയുടെമുനമ്പിലേക്ക്നയിക്കുന്ന കോണ്ഗ്രസ് എന്നാ രാജ്യദ്രോഹ വിദേശ കുത്തകയെ ഈ നാട്ടില്‍ നിന്നുംഉന്മുലനം ചെയ്യണം.



ഇനിയുള്ള ഭാഗങ്ങള്‍ക്ക് കടപ്പാട് സന്ദീപ് വാര്യര്‍ 

ഒരു മനുഷ്യന്‍ കുടിവെള്ളം ലഭിക്കാതെ എത്ര നേരം തള്ളിനീക്കും? രണ്ടു ദിവസം കുടിക്കാന്‍ ജലം ലഭിച്ചില്ലെങ്കില്‍ മനുഷ്യന്‍ സ്വന്തം മൂത്രം കുടിക്കും. നാലോ അഞ്ചോ ദിവസം ഭക്ഷണം ലഭിച്ചില്ലെങ്കില്‍ സ്വന്തം വിസര്‍ജ്ജ്യം ഭക്ഷിക്കും. ഭക്ഷണവും വെള്ളവും ലഭിക്കാത്ത മനുഷ്യന്‍ ഭ്രാന്തനായി തീരും എന്നത് യാഥാര്‍ത്ഥ്യമാണ്. മനുഷ്യന്‍ ഭ്രാന്തനായി തീരുമ്പോള്‍ ബന്ധങ്ങളും സൌഹൃദങ്ങളുമെല്ലാം അവസാനിക്കും. ജീവിക്കാന്‍ വേണ്ടി പരസ്പരം കൊന്നു തിന്നാന്‍ പോലും മനുഷ്യന്‍ മടിക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഞാനും നിങ്ങളും എല്ലാം ഈ മനുഷ്യരില്‍ ഉള്‍പ്പെടും.

ഇതു വായിക്കുമ്പോള്‍ നിങ്ങള്‍ക്കു തോന്നുന്നുണ്ടാവാം ഇതൊന്നും നമ്മുടെ ജീവിതത്തില്‍ സംഭവിക്കില്ല എന്ന്. പക്ഷേ നമ്മുടെ രാജ്യത്തെ സമകാലിക സംഭവവികാസങ്ങള്‍ ഒന്ന് പരിശോധിച്ചു നോക്കൂ. നാം ഭക്ഷണം കിട്ടാത്ത ഒരു സമൂഹമായി മാറാന്‍ വലിയ താമസമില്ല. നമ്മുടെ കുട്ടികള്‍ ആഫ്രിക്കയിലെ ചില രാജ്യങ്ങളിലെ കുരുന്നുകളെ പോലെ എല്ലിന്‍ കൂടുകളായി മാറുന്ന കാലം, അവസാന തുള്ളി ചോരയും മാതൃത്വത്തിന്റെ ഉറവയിലൂടെ തന്റെ കുട്ടിക്കു നല്‍കി മരിച്ചു വീഴുന്ന അമ്മമാരുടെ കാലം ഏറെ അകലെയല്ല..!

രാജ്യത്ത് കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ നടന്ന അഴിമതി കഥകള്‍ ഓരോന്നായി പുറത്തു വരുമ്പോള്‍ നാമെല്ലാം അതു നമ്മളെ നേരിട്ടു ബാധിക്കാത്ത പ്രശ്നം എന്ന നിലക്ക് ആശ്വസിച്ചു. ഒന്നേമുക്കാല്‍ ലക്ഷം കോടിയും എണ്‍പതിനായിരം കോടിയും തുടങ്ങി പത്തു ലക്ഷം കോടി വരെ തുക ഉയരുന്ന അഴിമതികള്‍, അവയെ അഴിമതി എന്നു വിളിക്കാമോ എന്നു സംശയമാണ്. കൊള്ളകള്‍. ഇതൊന്നും നമ്മളെ ബാധിക്കില്ലെന്ന് നാം വിശ്വസിച്ചു.

എന്നാല്‍ നമുക്ക് തെറ്റിയിരിക്കുന്നു. രാജ്യത്തിന്റെ പൊതുമുതല്‍ കൊള്ള ചെയ്ത് രാജ്യത്തിനു വെളിയിലേക്ക് എത്തി. നമ്മുടെ നാണയത്തിന്റെ വില അനുദിനം ഇടിഞ്ഞുകൊണ്ടേ ഇരിക്കുന്നു. ഡോളറുമായുള്ള വിനിമയ നിരക്കില്‍ മുന്‍പെങ്ങുമില്ലാത്ത ഇടിവ് വന്നതോടെ ഭക്ഷ്യ വസ്തുക്കളടക്കം എല്ലാത്തിനും അനേകമടങ്ങു വില വര്‍ദ്ധിച്ചു. അരി, പച്ചക്കറി, മത്സ്യം, ഇറച്ചി മുതല്‍ കോഴിമുട്ടക്കു വരെ വില കുതിച്ചു കയറിയിരിക്കുന്നു. നമ്മുടെ നാട്ടിലെ ഇടത്തരം കുടുംബങ്ങള്‍ക്ക് ഈ അവസ്ഥയില്‍ പോഷകമുള്ള ആഹാരം കുട്ടികള്‍ക്കു നല്‍കാനാവുമോ? കുടുംബ ബഡ്ജറ്റ് താളം തെറ്റിയതോടെ ആഹാരകാര്യത്തില്‍ മിക്ക കുടുംബങ്ങളും മാറ്റം വരുത്തിയിട്ടുണ്ട് എന്നുള്ളതു തര്‍ക്കമില്ലാത്ത വസ്തുതയാണ്..!

ഇത്രയും ദുരന്തം നാം നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷം കോടി രൂപയുടെ നികുതി ഇളവ് കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കിയിരിക്കുന്നത്. കിംഗ് ഫിഷറിനെപ്പോലെയുള്ള വീമാനക്കമ്പനികള്‍ ധൂര്‍ത്ത് മൂലം പാപ്പരായി സര്‍ക്കാരിനോട് കൈ നീട്ടിക്കൊണ്ടിരിക്കുന്നു. നമ്മുടെ ജനം ദാരിദ്ര്യം കൊണ്ടു നട്ടം തിരിയുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കിയ ധനസഹായം അമ്പതിനായിരം കോടി രൂപയുടേതാണ്.

നമ്മുടെ ബാങ്കുകളില്‍ പലതും ഒരു സുപ്രഭാതത്തില്‍ പൂട്ടിപ്പോയാല്‍ എന്തു ചെയ്യും? സംഭവിച്ചുകൂടായ്കയില്ല. അമേരിക്കയില്‍ സംഭവിച്ചതു പോലെ ബാങ്കുകള്‍ പൂട്ടിപ്പോയാല്‍ നാടൊട്ടുക്ക് കൂട്ട ആത്മഹത്യയാവും ഫലം. നിങ്ങളും ഞാനും എല്ലാം ആയുഷ്ക്കാലം ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം ബാങ്കുകളില്‍ നിന്ന് പിന്‍ വലിക്കാനാവാത്ത സ്ഥിതി ഒന്ന് ആലോചിക്കൂ..! ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത, തൊഴിലാളികള്‍ക്ക് കൂലി നല്‍കാനാവാത്ത ഒരു ഭീകരാവസ്ഥ..!!

അങ്ങനെ സംഭവിക്കുമ്പോള്‍ നമ്മുടെ രാജ്യത്തെ സര്‍വ്വമേഖലയും ഒറ്റ അടിക്ക് തകരും. രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധി അനുഭവപ്പെടും. ജനങ്ങള്‍ ദാരിദ്ര്യവും വിശപ്പും കൊണ്ട് അന്ധരാവും. നമ്മള്‍ പരസ്പരം കൊന്നു തിന്നേണ്ടി വരും.

ചിന്തിക്കൂ.. ഈ അവസ്ഥ ആരാണ് സൃഷ്ടിച്ചത്? നാം തന്നെ. നമ്മില്‍ പലരും തന്നെ. ഈ നാടിനോടോ ഇവിടുത്തെ ജനങ്ങളോടൊ യാതൊരു പ്രതിബദ്ധതയുമില്ലാത്ത, ഒരു വിധ ആദര്‍ശനിഷ്ഠയുമില്ലാത്ത ഒരു പാര്‍ട്ടിയുടെ കയ്യില്‍ അധികാരം നല്‍കിയതാണ് നമ്മുടെ തെറ്റ്. എട്ടു വര്‍ഷം കൊണ്ട് രാജ്യം കുട്ടിച്ചോറാക്കിയ മറ്റൊരു ഭരണം നമുക്ക് ഓര്‍മ്മയില്ല. ഭക്ഷണം കഴിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു പാവ പ്രധാനമന്ത്രി. അധികാരം കൈക്കുമ്പിളില്‍ വച്ച് ധനസമ്പാദനം നടത്തുന്ന ‘രാജകുടുംബം’. ഈ രാജ്യത്തിന്റെ അധികാരം എവിടുന്നോ വലിഞ്ഞുകയറി വന്ന തനിക്കും അവകാശമാണെന്നു ധരിച്ചുവച്ച് രാജ്യത്തെ ഖജനാവ് കൊള്ളയടിക്കുന്ന രാജകുടുംബത്തിലെ മരുമകള്‍ ..! "രാജ"ഭരണത്തിന്‍റെ മറവില്‍ ശതകോടീശ്വരനായ ‘മരുമകന്‍’. നമ്മുടെ നാട് ഈ മഹാപാപികളുടെ കൈകളില്‍ പെടാന്‍ മാത്രം എന്തു പാപം ചെയ്തു?

നമുക്ക് ഇതില്‍ നിന്ന് എങ്ങിനെ രക്ഷനേടാം? ജനാധിപത്യ രീതിയില്‍ മാത്രമേ ഇതിന് പോംവഴിയുള്ളൂ..! 
 അത് ഒരു വാര്‍ഡ്‌ തിരഞ്ഞെടുപ്പായാലും ,നിയമസഭ തിരഞ്ഞെടുപ്പായാലും  , പാര്ലമെന്റ്റ് തിരഞ്ഞെടുപ്പായാലും തുല്യ പ്രാധാന്യം തന്നെ  നല്‍കി രാജ്യത്തെ സ്നേഹിക്കുന്ന പൌര സമുഹം സമീപിക്കണം .ഈ നാട് നട്ടെല്ല് നിവര്‍ത്തി വായ തുറന്ന് ഭരിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി വേണം. ആദര്‍ശാധിഷ്ഠിത രാഷ്ട്രീയം വേണം. ജനാധിപത്യം പുലരണം. മനുഷര്‍ മനുഷ്യരുടെ ചലം നക്കി വിശപ്പ് തീര്‍ക്കുന്ന അവസ്ഥ വരാതിരിക്കാന്‍ ഈ നാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കണം..!! 
By:
Ranjith Kollam 

No comments:

Post a Comment