എല്‍ .ഡി .എഫ് സ്ഥാനാര്‍ഥി
_______________________
പേര് : മുഹമ്മദു കുഞ്ഞു മമ്മുട്ടി ( മമ്മുട്ടി സഖാവ് )
തൊഴില്‍ : പുര്‍ണ്ണ സമയ പാര്‍ട്ടി പ്രവര്‍ത്തനം സി .പി .ഐ .(എം) ( പുര്‍ണ്ണ സമയ പൊതു ജന സേവനം )
പതിനാലാം വാര്‍ഡില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ : വാര്‍ഡ് വിഭജനനങ്ങള്‍ക്ക് മുന്നേ ( ഒന്‍പതാം വാര്‍ഡ് ആയിരുന്നപ്പോള്‍ മുതല്‍ ) കൊച്ചു കുറ്റിപുറം മുതല്‍ തെക്കോട്ട് ഉള്ള എല്ലാ റോഡുകളും ടാറിംഗ് ചെയ്തു ഗതാഗത യോഗ്യം ആക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു .കൊച്ചു കുറ്റിപുറത്ത് നിന്നും പ്ലാവിള്ള ചന്തയിലെക്കുള്ള എളുപ്പ വഴിയും ,ഒരു പ്രദേശ വാസികളുടെ മുഴുവന്‍ ഗതാഗത സൌകര്യ മാര്‍ഗ്ഗവും ആയ '' പ്രസ്ടീജ് '' റോഡ് നിര്‍മ്മാണം .വളരെയേറെ എതിര്‍പ്പുകള്‍ മറികടന്നു സഖാവ് മമ്മുട്ടിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കപെട്ടു .ഈ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗം ആയി ഒരു മാസക്കാലം ജയില്‍ ശിക്ഷ അനുഭവിക്കുകയും പോലിസ്ന്റെ അനവധി പീഡന മുറകള്‍ക്ക് ഇരയാകേണ്ടി വരുകയും ചെയ്തു .വര്‍ഷങ്ങള്‍ക്കു ശേഷം ഈ റോഡിന്റെ വീതി കൂട്ടി ടാറിംഗ് ചെയ്യാന്‍ ഇതേപോലെ അനവധി പ്രതിസന്ധികള്‍ തരണം ചെയ്തു വീണ്ടും അദ്ദേഹം തന്നെ വിശ്വസിക്കുന്ന ജനങ്ങളോടുള്ള കടമ നിറവേറ്റി ഇപ്പോഴും അതിന്റെ പേരില്‍ ഉള്ള കേസ് കരുനാഗപ്പള്ളി കോടതിയില്‍ നടക്കുന്നു .തഴവ ആല്‍തറമുട് - പൊയ്കയില്‍ റോഡ് യാഥാര്‍ത്ഥ്യം ആകാന്‍ അക്ഷീണം പ്രവര്‍ത്തിച്ച വ്യക്തിയാണ് സഖാവ് മമ്മുട്ടി .
തഴപ്പാ തൊഴിലാളികള്‍ക്കായി ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാധാരണക്കാര്‍ ആയ അനേകം തൊഴിലാളികള്‍ക്ക് തഴപ്പാ ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ മുന്കയ്യെടുക്കുകയും യാഥാര്‍ത്ഥ്യം ആക്കുകയും ചെയ്തു . പല കൊണ്ഗ്രസ്സ നേതാക്കളും ജാതി - മത പരിഗണനകള്‍ വച്ച് കോടികള്‍ വരുമാനമുള്ള വീടുകളില്‍ ഈ പദ്ധതിയില്‍ വിതരണം ചെയ്യേണ്ട ഉപകരണങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധാരണകാര്‍ക്കും അര്‍ഹര്‍ ആയവര്‍ക്കും മാത്രം പദ്ധതിയുടെ വിഹിതം എത്തിക്കാന്‍ ശ്രമിച്ച ഒരു യഥാര്ത പൊതു പ്രവര്‍ത്തകന്‍ ആണ് സഖാവ് മമ്മുട്ടി.കാര്‍ഷിക ഗ്രാമം ആയ തഴവയില്‍ കൃഷി ഭൂമി സംരക്ഷിക്കാന്‍ വിട്ടു വീഴ്ചകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച പ്രവര്‍ത്തകന്‍ .തഴവ ക്ഷേത്രത്തിനു മുന്നിലെ രാജി കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ ന്യായം ആയ അനുകുല്യങ്ങള്‍ മാനേജ് മെന്റ് നിഷേധിക്കപെട്ടപ്പോള്‍ തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ഥാപനനതിന്റെ മുന്നില്‍ ദിവസങ്ങള്‍ നീണ്ട ഉപവാസ സമരം സങ്ങടിപ്പിച്ചു തൊഴിലാളികളുടെ അവകാശങ്ങള്‍ നേടിയെടുത്ത കരുത്തനായ തൊഴിലാളി നേതാവായി തന്റെ നേതൃ പാടവം അദ്ദേഹം കാട്ടി തന്നു .
വര്‍ഗ്ഗീയ സ്ന്ഘടനകള്‍ രാജ്യദ്രോഹ സംഘടനകള്‍ കേരളത്തില്‍ വളര്‍ന്നു വരുമ്പോള്‍ ,ജാതി - മത വര്‍ഗ്ഗീയ സംഘടനകള്‍ തഴവയുടെ സൌഹൃദ അന്തരീക്ഷത്തിനു എതിരെ പ്രവര്‍ത്തിക്കുന്നത് തിരിച്ചറിഞ്ഞു പക്ഷം ചേരാതെ നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ എപ്പോഴും അതിനു തടയിടാന്‍ ശ്രമിച്ച സാമുഹിക പ്രതിബദ്ധത നിറഞ്ഞ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആണ് സഖാവ് മമ്മുട്ടി .തഴവയുടെ കായിക രംഗത്തെ ഏറ്റവും വലിയ സംഭാവന ആയ കേരള ട്രോഫി -ഫുട്ബാള്‍ മേള യാഥാര്‍ത്ഥ്യം ആക്കുന്നതില്‍ അതിന്റെ സന്ഘാടകരോടൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ച ഒരു നല്ല കായിക പ്രേമിയും മികച്ച സംഘാടകനും ആണ് മമ്മുട്ടി സഖാവ് .ഏതൊരു ചെറിയ ക്ലബ് ഓണഖോഷ പരിപാടികള്‍ സംഘടിപ്പിചാലും മറ്റു തിരക്കുകള്‍ ഒക്കെ മാറ്റി വച്ച്തന്റെ സാന്നിധ്യം അദ്ദേഹം വിടെ ഉണ്ടാകാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട് .
കഴിഞ്ഞ മുപ്പതു വര്ഷം വളരെ അടുത്തുനിന്നു അദ്ധേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വീക്ഷിച്ച ഒരു വ്യക്തി എന്നാ നിലയില്‍ എനിക്ക് ഏറ്റവും ആരാധന തോന്നിയ കാര്യം.രാഷ്ട്രീയം എന്നത് അധികാരം ആണെന്നും ,അധികാരം എന്നാല്‍ പണം ഉണ്ടാക്കാന്‍ ഉള്ള മാര്‍ഗ്ഗം ആണെന്നുള്ള ധാരണ വച്ച് പുലര്‍ത്തുന്ന രാഷ്ട്രീക്കാരുടെ നാട്ടില്‍ ഇത്രയേറെ അധികാരസ്ഥാങ്ങള്‍ ഉണ്ടായിട്ടും അഞ്ചു വര്ഷം മുന്‍പുവരെ ഒരു വാടക വീട്ടില്‍ തന്റെ ചെറിയ കുടുംബത്തോടൊപ്പം താമസിച്ചു ജനങ്ങള്‍ക്ക് വേണ്ടി രാത്രിഎന്നോ പകലെന്നോ ഇല്ലാതെ പ്രവര്‍ത്തിച്ചു എന്നത് തന്നെ .ഒരു പക്ഷെ ഒരിക്കാല്‍ പോലും അധികാര സ്ഥാനങ്ങള്‍ തേടി മമ്മുട്ടി സഖാവ് പോയിട്ടില്ല എന്ന് വേണം പറയാന്‍ .അധികാരം എന്ന് അദ്ധേഹത്തെ തേടി വന്നിട്ടേ ഉള്ളു .പ്രായാധിക്യത്തിന്റെ ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും ഇന്നും തഴവയുടെ സാമുഹിക സാംസ്കാരിക മേഖലകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വം ആണ് സഖാവ് മമ്മുട്ടി .പതിനാലാം വാര്‍ഡിനു ലഭിച്ച കര്‍മ്മ ധീരനും ,ആദര്‍ശ ധീരനും എന്നതിനുപരി ഒരു കമ്യുണിസ്റ്റ് കാരന്‍ എങ്ങനെ ആയിരിക്കണം എന്ന് ജനങ്ങള്‍ക്ക് തന്റെ ജീവിതത്തില്‍ കുടി ജീവിച്ചു കാട്ടികൊടുത്ത ഒരു വിപ്ലവ കാരി ആയ ജകീയ നേതാവ് .ഇതിലും നല്ല ഒരു ജനപ്രതിനിധിയെ പതിനാലാം വാര്‍ഡില്‍ ലഭിക്കില്ല എന്നാ കാര്യം സുനിചിതം .
രഞ്ജിത്ത് കൊല്ലം .

No comments:
Post a Comment