തെക്കന്‍ കേരളത്തിലെ മികച്ച അന്തി ചന്തകളില്‍ ഒന്നായിരുന്ന ശ്രിരാമപുരം മാര്‍കെറ്റ് (ഇന്ന് കുറ്റിപുറം ) അക്കാലത്തെ തഴവയുടെ പ്രധാന പ്രത്യേകതആയിരുന്നു .നാടുവാഴികള്‍ക്കും ,മാടംപിമാര്‍ക്കും അധികാരം നല്‍കിയിരുന്ന കായംകുളം രാജാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരം 1839 ഇല്‍ കെട്ടിടത്തില്‍ കുടുംബത്തിന്റെ അധിനതയില്‍ ഉണ്ടായിരുന്ന പ്രദേശം കാര്‍ഷിക വിളകള്‍ കയിമാറ്റം ചെയ്യാന്‍ വേണ്ടി നല്‍കുകയും അത് പില്‍കാലത്ത് വളരെ വിശാലം ആയി വളരുകയും ചെയ്തു .
കൃഷി അടിസ്ഥാന വ്യവസായവും ജനങ്ങളുടെ അടിസ്ഥാന വരുമാനവും ആയിരുന്ന തഴവയില്‍ അത് നിലനിര്‍ത്തിയിരുന്നത് പാടശേഖരങ്ങള്‍ ആയിരുന്നു , പുരാതന കാലങ്ങളില്‍ ഇവ സ്ഥലത്തെ പ്രമാണിമാരുടെ കയ്യില്‍ നിന്നും പാട്ട വ്യവസ്ഥയില്‍ എടുത്തു കൃഷി ചെയ്യുക ആയിരുന്നു പതിവ് .ഭുപരിഷ്ക്കരണ നിയമം വന്നതോടെ അന്നത്തെ പാട്ട കയിവശക്കാര്‍ക്ക് അവര്‍ ക്യിവശം വച്ച് കൃഷി ചെയ്തിരുന്ന കൃഷിഭുമികള്‍ക്ക് ഉടമസ്ഥാവകാശം നല്‍കുകയുണ്ടായി .അതില്‍ പ്രധാനം ആയും A.V.H.S നു കിഴക്കുവശം ഉള്ള മുപ്പുകൃഷിചെയ്യുന്ന ( രണ്ടുപ്രാവശ്യം നെല്ലും ,ഒരു പ്രാവശ്യം എള്ളും) മുണ്ടകന്‍ പാടശേഖരങ്ങള്‍ ,വടക്കുവശം ഉള്ള വിരുത്തി നിലം പാടശേഖരങ്ങള്‍ , ശ്രികൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്‍വശം ഉള്ള നടയില്‍ കിഴക്കതില്‍ വയല്‍ ശേഖരം ,ആല്‍തറ മുടിനു കിഴക്കുവശം ഉള്ള കാപ്പിതറ വയല്‍ ശേഖരം,കുറ്റിപുറത്തിന് വടക്കുവശം ഉള്ള കരിയപ്പള്ളില്‍ വയല്‍ ശേഖരം ഒരു പുവ് കൃഷി ചെയ്യുന്ന പാവുംപയിലെ പുഞ്ജപാടങ്ങള്‍ .ഇവയൊക്കെ കാര്‍ഷികമേഖലയെ ആശ്രയിച്ചു ജിവിച്ച ഒരു ജനതയുടെ ആശ്രയകെന്ദ്രങ്ങള്‍ ആയിരുന്നു .
വിദ്യാഭ്യാസ പരമായ പുരോഗതിയും ,മികച്ച ശമ്പളം നല്‍കുന്ന വിദേശ തൊഴിലിനോടുള്ള മലയാളികളുടെ പൊതുവേയുള്ള ആസക്തിയും തഴവയിലെ പുതു തലമുറകളെയും ബാധിച്ചതിനാല്‍ ഇന്ന് ഈ പാടങ്ങളില്‍ ഒക്കെ കൃഷി നാമ മാത്രം ആയി എന്നുവേണം പറയാന്‍ .അടുത്തകാലത്തായി ഉയര്‍ന്നു വന്ന ഭുമാഫിയകള്‍ നടയില്‍ കിഴക്കതില്‍ പാടം രാഷ്ട്ര ബോധം ഇല്ലാത്ത പ്രദേശത്തെ അധികാര രാഷ്ട്രിയ ശക്തികളുടെ പിന്‍ബലത്തില്‍ പുര്‍ണ്ണം ആയി നികത്തി ,രാഷ്ട്രദ്രോഹ പ്രവര്തനതിനെതുന്ന കള്ള പണത്തിന്റെ വ്യാപനത്തിനായി ലക്ഷങ്ങള്‍ വില നല്‍കി മറിച്ചു വില്‍ക്കുന്നു . അധികാരികളുടെ മുക്കിന്‍ തുമ്പത് നടക്കുന്ന ഇത്തരം പ്രവൃതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉള്ള ശേഷി അവര്‍ക്കില്ല താനും .
വിദ്യാഭ്യാസ പരമായ പിന്നോക്കാവസ്ഥ പുരാതന കാലത്ത് ഒതുപള്ളികളെ മാത്രം ആശ്രയിച്ചതിനാല്‍ വളരെ ക്കുടുതല്‍ ആയിരുന്നു .അത് നന്നായി മനസിലാക്കിയ ആദിത്യന്‍ പോറ്റി തന്റെ അധിനതയില്‍ ഉള്ള പ്രദേശത്ത് ഒരു സ്കൂള്‍ പണിയാനുള്ള അവകാശം കായംകുളം രാജാവില്‍ നിന്ന് നേടുകയും അങ്ങനെ ആദിത്യ വിലാസം സ്കൂള്‍ 1915 ഇല്‍ നിലവില്‍ വരികയും ഉണ്ടായി .തഴവയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ അതൊരു നാഴിക കല്ലായിരുന്നു ,1957 ഇല്‍ നടപ്പാക്കിയ ഭുപരിഷ്ക്കരണ നിയമങ്ങളെ തുടര്‍ന്ന് സാമ്പത്തികം ആയി തകര്‍ന്ന ആദിത്യന്‍ പോറ്റിയില്‍ നിന്നും 1958 ഇല്‍ അന്നത്തെ കേരള സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുക്കുകയും ഉണ്ടായി .വിദ്യാഭ്യാസതോടൊപ്പം കല ,കായിക മേഖലകളിലും പ്രദേശത്തെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെകാള്‍ A.V.H.S മുന്നില്‍ത്തന്നെ .കായിഅക് മേഖലയി അഖില ഇന്ത്യ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പ്രതിനിധികരിക്കാന്‍ ഉള്ള ടീം ഇല്‍ പോലും A.V.H.S ലെ കുട്ടികള്‍ ഉണ്ടായിരുന്നു . ഇന്നും പുതു തലമുറയിലെ സ്വകാര്യ മാനേജ്‌മന്റ് സ്കൂള്‍ കളോട് കിടപിടിക്കാന്‍ ഉതകുന്ന വിദ്യാഭ്യാസം നല്‍കാന്‍ ആകുന്നു എന്നത് അഭിമാനകരം ആയ വസ്തുത തന്നെ . 

സ്വാതന്ത്ര്യ സമര കാലഖട്ടം മുതല്‍ തന്നെ രാഷ്ട്രിയ നവോഥാന പ്രക്രിയകളില്‍ തഴവക്കാര്‍ അവരുടെതായ സംഭാവനകള്‍ നലികിയിട്ടുണ്ട് .അതില്‍ പ്രധാനം ആയും എടുത്തുപറയേണ്ട വ്യക്തിത്വം ആണ് അന്തരിച്ച സ്വാതത്ര്യ സമര സേനാനി മുല്ലക്കല്‍ കുട്ടന്‍പിള്ള സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് കൊടിയ മര്‍ദ്ദനവും ജയില്‍വാസവുമൊക്കെയനുഭവിച്ച് അറിയപെടാത്ത മറ്റു സ്വാതന്ത്ര്യ സമര പോരാളികലെപോലെ തന്റെ യൗവ്വനം രാജൃത്തിന് സമര്‍പ്പിച്ച ധീരദേശാഭിമാനിയാണ് മുല്ലയ്ക്കല്‍ കുട്ടന്‍പിള്ള. സര്‍ക്കാര്‍ ഇദ്ദേഹത്തിന്റെ സ്വാതത്ര്യ സമരത്തിലെ സംഭാവനകള്‍ മുന്‍ നിര്‍ത്തി താമ്രപത്രം നല്‍കി ആദരിച്ചു .ലോക മഹായുദ്ധങ്ങള്‍ ചരിത്രത്തിനു കറുത്ത അദ്ധ്യാങ്ങള്‍ എഴുതി ചേര്‍ത്തപ്പോള്‍ അവിടെയും തഴവയുടെ പോരാളികളും അറിയാതെ തന്നെ അതിന്റെ ഭാഗമായി .പോങ്ങുവിള തെക്കതില്‍, പാവുമ്പാതെക്ക്.ടി.കെ.കുഞ്ഞുപിള്ള ആസ്ത്രേലിയയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പോരാളി ആയിരുന്നു ,സൈനിക സേവനത്തിന്‍റെ രേഖകള്‍ മോഷണം പോയതിനാല്‍ ഇദ്ദേഹത്തിനു ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.പടിഞ്ഞാറോട്ട് ചരിഞ്ഞതില്‍, പാവുമ്പാതെക്ക് പത്മനാഭന്‍ രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പോരാളി ആയിരുന്നു. പാവുമ്പതെക്ക് ,പുത്തന്‍ പുരയില്‍കുഞ്ഞുപിള്ള രണ്ടാംലോകമഹായുദ്ധത്തില്‍ ഇറാന്‍-ഇറാക്ക് മേഖലകളില്‍ യുദ്ധരംഗത്ത് സജീവമായി പങ്കെടുത്തു. സേവന രേഖകള്‍ കൈമോശം വന്നതിനാല്‍ ഇദ്ദേഹത്തിനും ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.'കേരളത്തിന്റെ ചാര്‍ളി ചാപ്ളിന്‍ ' എന്ന് കൗമുദി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ച അനുഗ്രഹീത നടനായിരുന്നു അന്തരിച്ച കൊട്ടയ്ക്കാട്ട് രാഘവകുറുപ്പ് . തഴവയിലും പരിസരങ്ങളിലും ഒരുകാലത്ത് ആശയാധിഷ്ട്ടിതവും ,അധ്വാനിക്കുന്ന ജനവിഭാഗതിനോടും ചേര്‍ന്ന് നിന്ന് സമുഹതോട് ആത്മാരതത നിറഞ്ഞതും ആയിരുന്ന അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കൂന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച രാഘവകുറുപ്പിന്‍റെ വസതി,ശുഉരനാട് കുഞ്ഞന്‍പിള്ളയെപോലെയുള്ള പല കമ്യൂണിസ്റ്റ്നേതാക്കളുടേയും ഒളിത്താവളമായിരുന്നു.കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഒരു മാധ്യമം ഏന്നനിലയിലാണ് അദ്ദേഹം അഭിനയത്തെക്കണ്ടത്. കെ.പി.എസി യുടെ നാടകങ്ങളിലൂടെ അരങ്ങടക്കിവാണ രാഘവകുറുപ്പ് നല്ല ഒരു സിനിമ നടനും ആയിരുന്നു.സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന ഒരു വലിയ കലാകാരനായിരുന്നു ഇദ്ദേഹം.പുതുതലമുറയിലെ C.P.I (M) യുവജന വിഭാഗം ആയ D.Y.F.I ക്ക് തഴവയുടെ സമ്മാനം ആയിരുന്നു പാവുമ്പ സ്വദേശി ആയ പി .ആര്‍ .വസന്തന്‍ . പുതുതലമുറയിലെ കോണ്‍ഗ്രസ് രാഷ്തൃയത്തിലെ പ്രധാന വ്യക്തിത്വങ്ങള്‍ ആയ തെന്നല ബാലകൃഷ്ണ പിള്ളയും ,കെ .സി .രാജനും തഴവയുടെ സാന്നിധ്യം അറിയിക്കുന്നു .ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സാംസ്കാരിക സംഘടന ആയ രാഷ്ട്രിയ സ്വയം സേവക സംഘത്തിന്റെ അഖിലഭാരതിയ കാര്യദര്‍ശി അംഗം ആയ ജി .ബാലചന്ദ്രന്‍ തഴവയുടെ സംഭാവനയാണ് .രസതന്ത്രത്തില്‍ ബിരുദാനന്ദര ബിരുദം നേടിയ ഇദ്ദേഹം ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റെരിലെ ശാസ്ത്രക്ഞ്ഞനും,ഡോക്ടര്‍ എ .പി .ജെ അബ്ദുല്കാലാമിന്റെ സഹപ്രവര്‍ത്തകനും ആയിരുന്നു .ഇപ്പോള്‍ സ്വദേശി ശാസ്ത്ര വിഭാഗത്തിന്റെ ചുമതലകള്‍ വഹിക്കുന്നു .
ആധുനിക വ്യാവസായിക വല്‍ക്കരണം തഴവയെ അത്ര കാര്യം ആയി സ്വാധിനിചിട്ടില്ലെങ്കിലും പാരമ്പര്യ കയ്തോഴില്‍ ആയ തഴപ്പാ വ്യവസായം പുത്തന്‍ തലങ്ങള്‍ സൃഷ്ട്ടിച്ചു കൊണ്ട് ഇന്നും കുറച്ചെങ്കിലും നിലനില്‍ക്കുന്നു തഴപ്പാ വ്യവസായവും അതിന്റെ വിവിധ വശങ്ങളും നിറഞ്ഞു നില്‍ക്കുന്ന കരകവുശല സാധ്യതകളും ഉപയോഗപെടുത്തി തഴപ്പാ വ്യവസായത്തിന് പുത്തന്‍ മുഖച്ഛായ നല്‍കിയ പുത്തന്‍മഠത്തില്‍ കുടുംബം തഴവയുടെ വ്യവസായത്തിന് പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ അവതരിപിച്ചു ഇന്നും തഴപ്പാ ഉല്‍പ്പന്നങ്ങള്‍ വിദേശങ്ങളിലേക്ക് വരെ കയറ്റുമതി ചെയ്യുന്നു .പാവുമ്പ ആസ്ഥാനം ആയ പേപ്പര്‍ മില്ലും ,ചെറുകിട ഇലക്ട്രോണിക് ചോക്ക് നിര്‍മ്മാണ യുനിറ്റുകളും,കശുവണ്ടി വ്യവസായവും തഴവയിലെ വ്യാവസായിക മേഖലയില്‍ നിലനില്‍ക്കുന്നു .ക്ഷിര കര്‍ഷകരുടെ സംരക്ഷണത്തിനായി സഹകരണ മേഖലയില്‍ നിരവധി ക്ഷിര കര്‍ഷക സംഘങ്ങള്‍ ശക്തമായ സാനിധയം അറിയിക്കുന്നു .ചെറുകിട കാര്‍ഷിക വ്യാവസായിക മേഖലയുടെ സഹായത്തിനായി സ്ഥാപിതം ആയ തഴവ കോ -ഒപേറെടിവ് സോസയിടി കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ ഉള്ള ഏക ഉപാധിയാണ് .വളരെയേറെ വിദേശ മലയാളികള്‍ ഉള്ള തഴവയില്‍ ആധുനിക ബാങ്കിംഗ് മേഖലയിലെ പ്രഗല്‍ഭരായ ധനലെക്ഷ്മി ബാങ്ക് ,ഫെടറാല്‍ ബാങ്ക് എന്നിവയുടെ സേവനവും തഴവയില്‍ നല്‍കുന്നു .
തഴവയെ കുറിച്ചുള്ള എന്‍റെ പരിമിതം ആയ അറിവുകള്‍ ആണ് ,എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിര്‍ച്ചയായും തിരുത്താവുന്നതാണ് .
രഞ്ജിത്ത് കൊല്ലം .
തഴവയെ കുറിച്ചുള്ള എന്‍റെ പരിമിതം ആയ അറിവുകള്‍ ആണ് ,എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ തിര്‍ച്ചയായും തിരുത്താവുന്നതാണ് .
രഞ്ജിത്ത് കൊല്ലം .




